Wednesday 12 February 2014

സീൻ 1

ആലുവ പാലത്തിനു മുകളിലൂടെ ട്രെയിൻ നിലവിളിച്ചുകൊണ്ട് കടന്നു പോയി.                                



സീൻ 2

അങ്ങേരുടെ മട്ടും ഭാവവും കണ്ടാൽ തോന്നും നിയമസഭയിൽ എങ്ങാനും സീറ്റ്‌ കിട്ടിയിട്ട് ഇരിക്കുകയാണെന്ന്  ഞാൻ നനഞ്ഞ കുട സീറ്റിനടിയിൽ വെച്ച് അയാളുടെ അടുത്തിരുന്നു അയാൾ അല്പം പോലും നീങ്ങാൻ തയ്യാറായില്ല മടിയിൽ വെച്ചിരിക്കുന്ന ബ്രൌണ്‍ നിറത്തിലുള്ള ബാഗിനു മുകളിൽ കറുത്ത് തടിച്ച കൈകളും കയറ്റിവെച് അയാൾ ഉറങ്ങാൻ ശ്രമിച്ചു

ഈ ലോകത്ത് എല്ലാവരും പരിചിതരാണ്  പക്ഷെ പലരും അപരിചിതത്വം നടിക്കുകയാണ് . ഇതേ പോലെ എത്ര പേരെയാണ് ദിവസവും കാണാറ് . ഓരോരുത്തരും ഓരോ തരക്കാർ പക്ഷെ എല്ലാവരും തമ്മിൽ എങ്ങനെയൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്  അതാണല്ലോ സത്യം.  എന്ടെ മുൻസീറ്റിൽ വലതുഭാഗത്തായി ഇരുന്ന മദ്ധ്യവയസ്കൻ മുഗം കൊണ്ട് ഓരോ കോപ്രായങ്ങൾ കാണിച്ചുകൊണ്ടിരുന്നു ഇതെലലാം കണ്ട് അമ്മയുടെ മടിയിൽ നീല സാരിത്തുമ്പ് പിടിച്ചിരുന്ന ആ പെണ്‍കുട്ടി മോണകാട്ടി ചിരിച്ചു .

പുറത്തു മഴപെയ്യുന്നുണ്ട്. ട്രെയിൻ വീണ്ടും വേഗത്തിൽ പാഞ്ഞു തുടങ്ങി. എല്ലാ ദിവസവും ഇങ്ങനെയാണ് ഒരൊറ്റ തരുന്നീമന്നിപോലും അടുത്തെങ്ങുമുണ്ടാവില്ല. ഞാൻ തൊട്ടപ്പുറത്തുള്ള സീറ്റിലെക്കു നോക്കി.  രണ്ടുമൂന്നുപേർ മുകളിലെ കമ്പിയിൽ പിടിച്ച് ആടിക്കുഴഞ്ഞു നില്പുണ്ട് . ഒരുത്തൻ ആറടി പൊക്കം തോന്നും അവൻ കൈ അരയ്ക്കു കൊടുത്തു നില്ക്കുകയാണ്.  അവന്റെ കയ്യിനിടയിലെ ത്രികൊന്നക്രിതിയിലുള്ള ഗ്യാപ്പിലൂടെ ഞാൻ കണ്ടു.
 ഹോ ...!

പാതി ചുവന്ന രണ്ടു ചുണ്ടുകൾ.  അവൾ ഇടയ്ക്കിടയ്ക്ക് മുഗത്തെക്ക്  വീണുകിടക്കുന്ന രണ്ടുമൂന്നു മുടിനാരുകൾ പതിയെ ഒതുക്കി വെക്കുന്നുണ്ട് . ..
ഹോ ഈ വൃത്തികെട്ടവൻ.. 
അവനാണെങ്കിൽ അവിടെനിന്നു മാറുന്നില്ല . അന്നാദ്യമായി അത്രയ്ക്ക് പോക്കമുള്ളവന്മാരോടെനിക്ക് ദേഷ്യം തോന്നി. മനസ്സിൽ എല്ലാ തെറികളും അവനെ വിളിച്ചു തീർത്തു. പക്ഷെ എന്നാലും അവൻ ഇടയ്ക്കിടയ്ക്ക് വശങ്ങളിലേക്ക് തിരിഞ്ഞപ്പോൾ മാൻപേടയുടെത്‌പോലുള്ള (cliche.. ) അവളുടെ കണ്ണുകൾ ഹോ ......!
പതിയെ പതിയെ അവളുടെ മുഗം മുഴുവൻ എനിക്കുമുന്പിൽ തെളിഞ്ഞു പ്രകാശിച്ചു.
മുടികൾ ഒതുക്കിവെക്കുന്നതിനിടയിൽ അവൾ കണ്ണുകൾ പതിയെ ഉയർത്തി എൻറെ നേർക്ക്‌ നോക്കി...
എൻറെ പൊന്നേ..
അവളുടെ കണ്ണിൽ നിന്ന് സൂര്യരക്ഷ്മികൾ നെഞ്ചിലേക്ക് തറച്ച പോലെ തോന്നി. അത്രയ്ക്ക് കാടിന്യമുണ്ട് ആ നോട്ടത്തിന്.......
ഹോ... 

എവിടെയാ ഏറങ്ങനെ...?
തൊട്ടുമുൻപിലിരിക്കുന്ന കാർനൊരു പുരികം ചുളിച്ചുകൊന്ദ് എന്നോട് ചോദിച്ചു
ചാലക്കുടി.
പഠിക്ക്യാണോ...?
അതെ...
ഞാൻ വീണ്ടും ഇടക്കന്നിട്ട് അവളെ നോക്കി. പക്ഷെ ആ പൊക്കമുള്ള തെണ്ടി വീണ്ടും .....

ശ്ശെ....
അവളുടെ തിളക്കമുള്ള കണ്ണുകൾ ഒന്നുകൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.....
വണ്ടി ഒന്നുലഞ്ഞു.
ആ കറുത്ത പഹയൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റു എൻറെ മുഗത്തേക്ക്  നോക്കി. ഞാൻ ഗൌനിചില്ല.
വണ്ടി വീണ്ടും ഒന്നുലഞ്ഞു. ആ നിമിഷത്തിൽ ഒരു ഭീകരമായ ശബ്ദം എന്നെ കോരിയെടുത്തു. ഞാൻ ചെവികൾ പൊത്തി. ട്രെയിനിന്റെ ഒരു ഭാഗത്തേക്ക്‌ ഞാൻ തെറിച്ചു വീണു. തല കംബ്ബിയിലടിചിരിക്കുന്നു. ഒന്ന് രണ്ടു നിമിഷങ്ങൾക്കകം വെള്ളം അതിശക്തമായി ട്രെയിനിലേക്ക്‌ തള്ളിക്കയറി.
എനിക്കെഴുനെല്ക്കണം എന്നുണ്ടായിരുന്നു. ഒരുതരം മരവിപ്പ് മേലാകെ പടർന്നു കയറുന്നത് പോലെ......
ശ്വാസം മുട്ടുന്നു ഞാൻ കണ്ണുകൾ മുറുക്കിയടച്ചു. ദേഹത്ത് തട്ടിയും മുട്ടിയും ഒരുപാടു പേരുടെ കൈകാലുകൾ കടന്നുപോയി. ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. നീല വെള്ളത്തിനിടയിലൂടെ അവളുടെ കണ്ണുകൾ ഞാൻ വീണ്ടും കണ്ടു. ആ നോട്ടം... ഞാനൊന്നു പിടഞ്ഞു...
നീല ജലം മുഴുവൻ ചുവപ്പ് കലർന്നു. ഞാൻ കണ്ണുകൾ വീണ്ടും അടക്കാൻ ശ്രമിച്ചു.  അതിനിടയിൽ തടിച്ച രണ്ട്‌ കറുത്ത കൈകൾ  എന്നെ പിടികൂടുന്നതുപോലെ തോന്നി....



സീൻ 1

ആലുവ പാലത്തിനു മുകളിലൂടെ ആ ട്രെയിൻ ഇപ്പോഴും നിലവിളിച്ചു കൊണ്ടാണ് കടന്നു പോകാറ്. ആ ശബ്ദത്തിന്റെ പതർച്ച എനിക്ക് കേൾക്കാം. ആ ശബ്ദം ഉയർന്ന്  ഉയർന്ന്  അങ്ങനെ ഇല്ലാതാവും.